 
രാമൻകുളങ്ങര : മമത നഗർ റസിഡന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ റിപ്പബ്ലിക് ദിനഘോഷം നടന്നു. നഗർ പ്രസിഡന്റ് വാര്യത്ത് മോഹൻകുമാർ ദേശീയ പതാകയുയർത്തി. ദേശീയ ഐക്യ പ്രതിജ്ഞ, ദേശഭക്തി ഗാനങ്ങൾ എന്നിവയും നടന്നു. കൊല്ലം യു.ഐ.ടി പ്രിൻസിപ്പൽ ഡോ. എ.മോഹനകുമാർ, നഗർ രക്ഷാധികാരി എസ്. സുരേഷ്‌കുമാർ, സെക്രട്ടറി ആർ.അനിൽകുമാർ, മഹാത്മാ ലൈബ്രറി പ്രസിഡന്റ് ആർ.രാമചന്ദ്രൻ പിള്ള,സെക്രട്ടറി ആർ.പ്രസന്നകുമാർ, മുൻ സെക്രട്ടറി എം.അൻവർദീൻ, വി.ഹരിഹരമണി, പി.നെപോളിയൻ എന്നിവർ സംസാരിച്ചു. തുടർന്ന് കൊവിഡ് പോരാളികളായ സിസ്റ്റർ ജെസ്സി, മിനിമോൾ എന്നിവരെ ആദരിച്ചു.