darshanan-
ദർശന നഗർ റസിഡന്റ്സ് അസോ. വാർഷികസമ്മേളനത്തിൽ പ്രസിഡന്റ് ബൈജു എസ്.പട്ടത്താനം സംസാരിക്കുന്നു. രക്ഷാധികാരി പങ്കജാക്ഷൻപിള്ള, സെക്രട്ടറി ഗോപാലപിള്ള എന്നിവർ സമീപം

കൊല്ലം : ദർശന നഗർ റസിഡന്റ്സ് അസോസിയേഷന്റെ ഇരുപത്തിയൊന്നാമത് വാർഷികത്തോടനുബന്ധിച്ച്

എസ്.എസ്.എൽ.സി, പ്ലസ് ടു, സി.ബി.എസ്.ഇ പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ്, എ വൺ നേടിയ വിദ്യാർത്ഥികൾക്ക് റിട്ട. ഡിവൈ.എസ്.പി ഉമ്മൻകോശിയുടെ ഓർമ്മയ്ക്കായി മകൾ രേണു കുര്യൻ ഏർപ്പെടുത്തിയ കാഷ് അവാർഡും നഗറിന്റെ വകയായുള്ള ഉപഹാരവും വിതരണം ചെയ്തു. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പള്ളിപ്പുരയഴികത്ത്

ലളിതമായി ചേർന്ന യോഗത്തിൽ ദർശൻ നഗർ പ്രസിഡന്റ് ബൈജു എസ്.പട്ടത്താനം അദ്ധ്യക്ഷതവഹിച്ചു. രക്ഷാധികാരി ജി. പങ്കജാക്ഷൻപിള്ള, ചന്ദ്രിക ദേവി, കെ.തങ്കമണി, സുബ്രഹ്മണ്യൻ,ആർ. മഹേഷ്, അഡ്വ. ജോ. എൽ. ജോൺ, ജയപാലൻ, എം.ജെ.സോമരാജൻ, ഗണപതി,ഷൈജു സന്തോഷ്,അഡ്വ. രാധാകൃഷ്ണൻ, ഹെർബർട്ട് ആന്റണി, മിനി, ജയശ്രീ തുടങ്ങിയവർ പങ്കെടുത്തു. നഗർ സെക്രട്ടറി ഗോപാലപിള്ള സ്വാഗതവും വൈസ് പ്രസിഡന്റ്‌ ഡി. പ്രസന്നൻ നന്ദിയും പറഞ്ഞു.