mngaa-
മുഴങ്ങോടി കേന്ദ്രമായി പ്രവർത്തനം ആരംഭിച്ച എൻ.എസ് ഫൗണ്ടേഷൻ്റെ ഉദ്ഘാടനം തൊടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു രാമചന്ദ്രൻ നിർവഹിക്കുന്നു

തൊടിയൂർ: മുഴങ്ങോടി വേളകൊമ്പിൽ വിളയിൽ കെ. നാരായണപിള്ളയുടെയും ശങ്കരിപ്പിള്ളയുടെയും സ്മരണാർത്ഥം മക്കളും കുടുംബാംഗങ്ങളും ചേർന്ന് രൂപീകരിച്ച എൻ.എസ് ഫൗണ്ടേഷന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാമചന്ദ്രൻ നിർവഹിച്ചു. ഫൗണ്ടേഷൻ പ്രസിഡന്റ് എൻ.എസ്. രതീദേവി അദ്ധ്യക്ഷയായി. ധ്യാൻചന്ദ് അവാർഡ് ജേതാവും ബോക്സിംഗ് ലോക ചാമ്പ്യനുമായ കെ.സി. ലേഖ എൻഡോവ്മെന്റ് വിതരണം ചെയ്തു. ഗ്രാമപഞ്ചായത്തംഗം അൻസിയ ഫൈസൽ, ആർ. ശ്രീജിത്ത്, വി. ശിവകുമാർ, കോളകത്ത് രാമചന്ദ്രൻ പിള്ള, തറയിൽ ശ്രീജി, ആർ. ശംഭു, എൻ.എസ്. ജ്യോതികുമാർ, എൻ.എസ്. കാഞ്ചനദേവി, രമാപ്രസാദ്, ബിന്ദുസോമൻ എന്നിവർ സംസാരിച്ചു. വ്യത്യസ്ത മേഖലകളിൽ ശ്രദ്ധേയരായ ചിറ്റയ്ക്കാട്ട് ഗോപിനാഥൻപിള്ള, കെ.സി. ലേഖ, സഹദേവൻ പട്ടശേരിൽ, സി. അജയകുമാർ, തൊടിയൂർ വസന്തകുമാരി, ചൂളൂർ ഷാനി, ജയചന്ദ്രൻ തൊടിയൂർ എന്നിവരെ ചടങ്ങിൽ ആദരിച്ചു. കുടുംബാംഗങ്ങൾ ചികിത്സാ സഹായധനം വിതരണം ചെയ്തു.