photo
നിയന്ത്രണംവിട്ട കാർ ട്രാൻസ്‌ഫോമറിലേക്ക് ഇടിച്ചുകയറിയ നിലയിൽ

കുണ്ടറ: നിയന്ത്രണംവിട്ട കാർ വഴിയരികിലെ ട്രാൻസ്‌ ഫോമറിലേയ്ക്ക് ഇടിച്ചുകയറി. ഇടയിൽപ്പെട്ടുപോയ ബൈക്ക് യാത്രികന് ഗുരുതര പരിക്ക്. കാക്കോലിൽ ആശിഷ് ഭവനിൽ ആശിഷിനാണ് (21) ഗുരുതരമായി പരിക്കേറ്റത്. കാ ഓടിച്ചിരുന്ന നെടുമ്പായിക്കുളം സ്വദേശി നിസി കോട്ടേജിൽ ഗ്ലെറിന്‍ (24) നിസാരമായി പരിക്കേറ്റു. കൊല്ലം തിരുമംഗലം ദേശീയപാതയിൽ ഫയർ സ്റ്റേഷനും നെടുമ്പായിക്കുളത്തിനുമിടയിൽ ഇന്നലെ വൈകിട്ട് 2.45-ന് ആയിരുന്നു അപകടം. കൊട്ടാരക്കര ഭാഗത്തുനിന്ന് കുണ്ടറ ഭാഗത്തേക്ക് വരികയായിരുന്നു ബൈക്കും കാറും. റോഡിന് വലതുവശത്തെ ട്രാൻസ്‌ഫോമറിലേക്കാണ് കാർ ഇടിച്ചുകയറിയത്. ആശിഷിനെ കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.