
തൊടിയൂർ: കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷനും മാളിയേക്കൽ ലെവൽ ക്രോസിനും മദ്ധ്യേ 40 വയസ് പ്രായം തോന്നിക്കുന്ന അജ്ഞാത യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കറുപ്പ് നിറക്കാരനായ ഇയാൾ കാവിഷർട്ടും വൈലറ്റ് കളർ കൈലിയുമാണ് ധരിച്ചിട്ടുള്ളത്. മൃതദേഹം കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി മോർച്ചറിയിൽ. തിരിച്ചറിയുന്നവർ കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടണം.