
ചാത്തന്നൂർ: ചിറക്കര താഴം റോഡ് വിള വീട്ടിൽ രഞ്ജിത (18) വീടിനുള്ളിൽ തൂങ്ങി മരിച്ചു. 26ന് വൈകിട്ട് 4 ഓടെ വല്യച്ഛൻ വിജയൻ എത്തിയപ്പോഴാണ് രഞ്ജിത റൂമിലെ ജനലിൽ തൂങ്ങി നിൽക്കുന്നത് കണ്ടത്. ഉടൻ ബന്ധുക്കൾ രഞ്ജിതയെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മാതാവ് രജനി ഹൃദയസംബന്ധമായ അസുഖം മൂലം 12 വർഷം മുമ്പ് മരിച്ചിരുന്നു. മാതാവിന്റെ മരണശേഷം വല്യച്ഛന്റെ വീട്ടിലായിരുന്നു താമസം. രഞ്ജിത ചാത്തന്നൂർ എൻ.എസ്.എസ് ആർട്സ് കോളേജിലെ ബികോം ഫസ്റ്റ് ഇയർ വിദ്യാർത്ഥിനിയായിരുന്നു. പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി സംസ്കാരം വീട്ടുവളപ്പിൽ നടത്തി. അച്ഛൻ രാധാകൃഷ്ണൻ. അനുജത്തി കൃഷ്ണ.