 
കൊല്ലം : പൂതക്കുളം കൃഷി വകുപ്പിന്റെയും ഇത്തിക്കര ആയുഷ്ഗ്രാം പദ്ധതിയുടെയും ഭാഗമായി ഹരിതഭവനം പദ്ധതിക്ക് തുടക്കമായി. പൂതക്കുളം ഗ്രാമ പഞ്ചായത്തിന്റെ കിച്ചൻ ബിൻ ഉപയോക്താക്കൾക്ക് ഹരിത ഭവനം പദ്ധതിയിലൂടെ ഇരുന്നൂറ്റിയമ്പതോളം പച്ചക്കറിത്തൈകൾ വിതരണം ചെയ്തു.
പൂതക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അമ്മിണിയമ്മ, സെക്രട്ടറി ഷീജ, കൃഷി ഓഫീസർ ശ്രീവത്സ, ആയുഷ്ഗ്രാം നോഡൽ ഓഫീസർ ഡോ. ശ്രീല ആയുഷ്ഗ്രാമിലെ ഡോ.നിധിൻ, ഡോ.ശ്രീരാജ് തുടങ്ങിയവർ പങ്കെടുത്തു.