 
പത്തനാപുരം: കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് താലൂക്ക് ഓഫീസിൽ റിപ്പബ്ലിക് ദിനാഘോഷങ്ങൾ സംഘടിപ്പിച്ചു. കെ.ബി. ഗണേഷ് കുമാർ എം.എൽ.എ ദേശീയപതാക ഉയർത്തി സന്ദേശം നൽകി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആനന്ദവല്ലി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തുളസി, ഗ്രാമപഞ്ചായത്തംഗങ്ങളായ ബൾക്കീസ് ബീഗം, അർഷ, ഭൂരേഖ വിഭാഗം തഹസിൽദാർ എം. റഹീം, ഡെപ്യൂട്ടി തഹസീൽദാർ സി.ജി.എൽ. ഷിനിൻ തുടങ്ങിയവർ പങ്കെടുത്തു. പത്തനാപുരം തഹസിൽദാർ ജാസ്മിൻ ജോർജ് സ്വാഗതം പറഞ്ഞു. പൊലീസ്, എക്സൈസ്, ഫയർ ഫോഴ്സ്, ഫോറസ്റ്റ് തുടങ്ങിയ സേനാംഗങ്ങൾ പരേഡിൽ പങ്കെടുത്തു.