surya

പത്തനാപുരം: കുര്യോട്ടുമല അയ്യങ്കാളി ആർട്സ് ആൻഡ് സയൻസ് കോളേജിൽ ദേശീയ ബാലികാ ദിനചാരണത്തോടനുബന്ധിച്ച് വുമൺ സെല്ലിന്റെ ആഭിമുഖ്യത്തിൽ ഒന്നാംവർഷ ബിരുദ വിദ്യാർത്ഥികൾക്കായി അവബോധന ക്ലാസ്‌ സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. ബി. മൃദുല നായർ അദ്ധ്യക്ഷയായി. പത്തനംതിട്ടയിൽ നടന്ന ജില്ലാ തല ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയ അവസാന വർഷ ബി.കോം വിദ്യാർത്ഥിനി സൂര്യ സുരേന്ദ്രനെ ചടങ്ങിൽ ആദരിച്ചു.

വുമൺ സെൽ കൺവീനർ ഡോ. ഷീബ, കോ കൺവീനർ ഡോ. ബേബി ശാലിനി, സ്‌പോർട്ട്സ് ക്ലബ് കൺവീനർ ധനേഷ്, മാത്‍സ് വിഭാഗം മേധാവി ശീതൾ എന്നിവർ പങ്കെടുത്തു.