കരുനാഗപ്പള്ളി: കുലശേഖരപുരം ഗ്രാമപഞ്ചായത്തിൽ പട്ടികജാതി ക്ഷേമപദ്ധതികളുടെ ഭാഗമായി നൽകുന്ന ജലസംഭരണികളുടെ വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനിമോൾ നിസാം നിർവഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷരായ പി.എസ്. അബ്ദുൽ സലിം, ബി. ശ്യാമള, രജിത രമേശ്, പഞ്ചായത്ത് മെമ്പർമാരായ അനിത, സാവിത്രി, മുരളീധരൻ, സുജിത്ത്, സൗമ്യ, ദീപക്, യൂസഫ് കുഞ്ഞ്, ഉസൈബ, ഉഷ, ആര്യ, ഷാലി, അസിസ്റ്റന്റ് സെക്രട്ടറി സുധീർ തുടങ്ങിയവർ പങ്കെടുത്തു. പട്ടികജാതി ക്ഷേമപദ്ധതികൾക്ക് മാത്രമായി ഇക്കൊല്ലം 45,82,980 രൂപയാണ് പഞ്ചായത്ത് ചെലവഴിച്ചത്.