johne-

ചവറ: മുൻസിഫ് മജിസ്ട്രേറ്റ് പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കിയ ചവറ കരിത്തുറ ബ്രിട്ടാലയത്തിൽ അർച്ചന ജോൺ ബ്രിട്ടോ നാടിന് അഭിമാനമായി. ഇരുപത്തിയഞ്ചാം റാങ്കാണ് കരസ്ഥമാക്കിയത്.

ചവറയുടെ തീരദേശ മേഖലയിൽ ആദ്യമായാണ് ഒരു മജിസ്ട്രേറ്റ് പദവി എത്തുന്നത്.

തിരുവനന്തപുരം ലാ കോളേജിൽ നിന്ന് രണ്ടാം റാങ്കോടെയാണ് എൽ.എൽ.ബി പാസായത്. ഇപ്പോൾ ഹൈക്കോടതിയിലാണ് പ്രാക്ടീസ് ചെയ്യുന്നത്. ഭർത്താവ് ജോൺബ്രിട്ടോ സിനിമാ മ്യൂസിക് സംവിധാനം,ഏഷ്യാനെറ്റ് അസി. പ്രൊഡ്യൂസർ എന്നീ നിലകളിൽ ജോലി ചെയ്യുന്നു. മകൾ ഡാമിറ്റാ.ജെ. ബ്രിട്ടോ കോതമംഗലം മാർ ബേസിൽ സ്കൂളിലെ എട്ടാംക്ലാസ് വിദ്യാർത്ഥിനിയാണ്.