
കൊല്ലം: ആർട്ട് ഒഫ് ലിവിംഗ് സൗജന്യ ഓൺലൈൻ ആരോഗ്യ ആനന്ദ ശിൽപശാല 30 മുതൽ നടത്തുമെന്ന് സംഘാടകർ അറിയിച്ചു. കൊവിഡ് മൂന്നാം തരംഗത്തിൽ അതിജീവനത്തിന്റെയും ആശ്വാസത്തിന്റെയും പ്രായോഗിക വശങ്ങളുമായി മൂന്നാഴ്ചത്തേക്കാണ് ഓൺലൈൻ വർക്ക് ഷോപ്പ് നടത്തുന്നത്. ജില്ലയിൽ 3000 ത്തോളം പേർ പങ്കെടുക്കും. വാർത്താസമ്മേളനത്തിൽ വി.ബാബുരാജ്, ജി.പദ്മാകരൻ, ജി.രാജീവൻ, കെ.എസ്.അനിൽ, അനിൽ തോപ്പിൽ എന്നിവർ പങ്കെടുത്തു.
ഫോൺ: 8714366106,7736153248.