covid

ചാത്തന്നൂർ :ചാത്തന്നൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ദിവസവേതന അടിസ്ഥാനത്തിൽ ആശുപത്രി കോൺഫറൻസ് ഹാളിൽ വാക്ക് -ഇൻ -ഇന്റർവ്യൂ നടക്കും. ഫിസിയോതെറാപ്പിസ്റ്റ് (ബാച്ചിലർ ഒഫ് ഫിസിയോതെറാപ്പി). ഒരു വർഷത്തെ പ്രവർത്തിപരിചയം നിർബന്ധം. ഉയർന്ന പ്രായപരിധി 40 വയസ്. ഒഴിവ് 1.

ലാബ് ടെക്നീഷ്യൻ ഗ്രേഡ് 2. ഒരു ഒഴിവ്. പ്ലസ് ടുവും ഡി.എം.എൽ.ടി / ബി.എസ്‌സി എം.എൽ.ടി. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും രേഖകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം ഫെബ്രുവരി 3ന് രാവിലെ 11 ന് പ്രോട്ടോക്കോൾ പാലിച്ച് ആശുപത്രി കോൺഫറൻസ് ഹാളിൽ ഹാജരാകണമെന്നും ചാത്തന്നൂർ ഗ്രാമപഞ്ചായത്തിലുള്ളവർക്ക് മുൻഗണന ലഭിക്കുമെന്നും മെഡിക്കൽ ഓഫീസർ അറിയിച്ചു.