1-

കൊല്ലം: ലോറിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. മുഖത്തല തൃക്കോവിൽവട്ടം ചേരി ആലമ്മൂട് അമ്പനാട്ടുവിള വീട്ടിൽ ശിവശങ്കരന്റെ ഭാര്യ രമണിയാണ് (73) മരിച്ചത്. ഇരുമ്പ് പാലത്തിന് സമീപം ജനുവരി 10ന് രാത്രിയിലാണ് ലോറി ഇടിച്ചത്. പരിക്കേറ്റ രമണി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മക്കൾ: സജീവൻ, സൈനു.