spot-admission

കൊല്ലം: ശ്രീ നാരായണ ഗുരു കോളേജ് ഒഫ് ലീഗൽ സ്റ്റഡീസിൽ 2021-22 അദ്ധ്യയന വർഷത്തിലേക്ക് ഒരു എൽ.എൽ.എം മെറിറ്റ് സീറ്റിലേക്ക് സ്പോട്ട് അഡ്മിഷൻ 31 ന് കോളേജിൽ നടക്കും.പ്രവേശന പരീക്ഷാകമ്മിഷണർ പ്രസിദ്ധപ്പെടുത്തിയിട്ടുള്ള റാങ്ക് ലിസ്റ്റിലുള്ളവർക്ക് മാത്രമേ സ്പോട്ട് അഡ്മിഷന് അർഹതയുള്ളൂ. അന്നേ ദിവസം ഉച്ചക്ക് 12 മണിവരെ അപേക്ഷ സമർപ്പിക്കാം. സർക്കാർ ഉത്തരവ് പ്രകാരമുള്ള ഫീസും ടി.സി, കാൻഡിഡേറ്റ് ഡേറ്റാ ഷീറ്റ് തുടങ്ങിയ സർട്ടിഫിക്കറ്റുകളുമായി രക്ഷിതാവിനോടൊപ്പം രണ്ടുമണിക്ക് മുമ്പായി എത്തിച്ചേരണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ :0474 2747770.