 
ചവറ: പട്ടികജാതി - പട്ടിക വർഗ വിഭാഗങ്ങളുടെ സംവരണാനുകൂല്യങ്ങൾ ഭരണകൂടങ്ങൾ അട്ടിമറിക്കുകയാണെന്ന് കെ.പി.എം.എസ് അരിനല്ലൂർ 1732-ാം നമ്പർ ശാഖാ വാർഷിക പൊതുയോഗം ആരോപിച്ചു.
ചവറ യൂണിയൻ പ്രസിഡന്റ് മാജി പ്രമോദ് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് സത്യവ്രതൻ ആദ്ധ്യക്ഷനായി. യൂണിയൻ സെക്രട്ടറി അനിൽ യെദുകുലം, വൈസ് പ്രസിഡന്റ് പലയ്‌ക്കൽ ഗോപൻ, സുരേഷ് ബാബു, സുധർമ്മ തുടങ്ങിയവർ സംസാരിച്ചു. കൊവിഡ് പോരാളികൾക്ക് യോഗം ആദരവ് നൽകി. മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.