sugathan
സായാഹ്നശബ്ദം മാനേജിംഗ് ഡയറക്ടർ എസ്. സുഗതന് അന്ത്യോപചാരം അർപ്പിക്കുന്ന മന്ത്രി ജെ. ചിഞ്ചുറാണി

കൊല്ലം: സായാഹ്നശബ്ദം മാനേജിംഗ് എഡി​റ്ററും കൊല്ലത്തിന്റെ സാംസ്‌കാരിക വേദികളിലെ നിറസാന്നിദ്ധ്യവുമായിരുന്ന എസ്. സുഗതന് ഹൃദയാഞ്ജലി അർപ്പിച്ച് പ്രമുഖർ. അദ്ദേഹത്തിന്റെ വിയോഗവാർത്ത വിശ്വസിക്കാനാകാതെ രാവിലെ മുതൽ തന്നെ പള്ളിത്തോട്ടത്തെ വസതിയായ പരമേശ്വറിലേക്ക് സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖരും സുഹൃത്തുക്കളും ബന്ധുക്കളും വിവിധ സംഘടനാഭാരവാഹികളുമെത്തി. സാമൂഹിക, സാംസ്കാരിക പ്രവർത്തകൻ കൂടിയായിരുന്ന അദ്ദേഹത്തിന്റെ പെട്ടെന്നുണ്ടായ വിയോഗം പലർക്കും വിശ്വസിക്കാനായില്ല. റസിഡൻസ് അസോസിയേഷൻ പ്രവർത്തനങ്ങളടക്കം നിരവധി സാമൂഹിക സേവനങ്ങളിൽ സജീവമായിരുന്ന അദ്ദേഹത്തിന്റെ പ്രവർത്തനം പകരം വയ്ക്കാനാവാത്തതാണെന്ന് അദ്ദേഹത്തോട് അടുപ്പം കാത്തുസൂക്ഷിച്ചിരുന്നവർ അനുസ്മരിച്ചു.

മന്ത്റി ജെ. ചിഞ്ചുറാണി, മേയർ പ്രസന്ന ഏണസ്​റ്റ്, എൻ.കെ.പ്രേമ‌ചന്ദ്രൻ എം.പി, ഡെപ്യൂട്ടി മേയർ കൊല്ലം മധു,എസ്.എൻ. ട്രസ്​റ്റ് ട്രഷറർ ഡോ. ജി. ജയദേവൻ, എസ്.എൻ.ഡി.പി. യോഗം കൊല്ലം യൂണിയൻ സെക്രട്ടറി എൻ. രാജേന്ദ്രൻ, യോഗം കൗൺസിലർ പി. സുന്ദരൻ, എസ്.എൻ. എഡ്യുക്കേഷൻ സൊസൈറ്റി സെക്രട്ടറി പ്രൊഫ.കെ. ശശികുമാർ, സി.പി.ഐ ജില്ലാ സെക്രട്ടറി മുല്ലക്കര രത്‌നാകരൻ, സി.പി.ഐ അസിസ്റ്റന്റ് സെക്രട്ടറിയും കേരള ബാങ്ക് ഡയറക്ടർ ബോർഡ് അംഗവുമായ ജി. ലാലു, ആർ.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ. അസീസ്, എ.ഐ.സി.സി അംഗം ബിന്ദുകൃഷ്ണ, ഡി.സി.സി. പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ്, സി.പി.എം ഏരിയ സെക്രട്ടറി എ.എം. ഇഖ്ബാൽ, സതേൺ റെയിൽവേ എംപ്ലോയീസ് സംഘ് ഡിവിഷണൽ പ്രസിഡന്റ് കെ.ആർ. രാജേഷ്, സെന്റ് അലോഷ്യസ് ഹയർസെക്കൻഡറി സ്‌കൂൾ 1963 ബാച്ച് പൂർവ വിദ്യാർത്ഥികൾ, കൗമുദി നഗർ റസിഡന്റ്സ് അസോസിയേഷൻ, പള്ളിത്തോട്ടം ഫിഷർമെൻ കമ്മ്യുണിറ്റി ഡെവലപ്പ്മെന്റ് പ്രോഗ്രാം, സിവിൽ ലൈൻസ് ഫാമിലി ചേമ്പർ, കൊല്ലം ഫൈൻ ആർട്സ് സൊസൈറ്റി, കൊല്ലം ബീച്ച് സീ ഷോർ വാക്കേഴ്‌സ് അസോസിയേഷൻ, കെ.ജി.കെ.എസ്, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റി, നോൺ ജേർണലിസ്റ്റ് പെൻഷണേഴ്‌സ് അസോയിയേഷൻ, കൊല്ലം ഫൈൻ ആർട്സ് സൊസൈറ്റി, കേരള അഡ്വർട്ടൈസിംഗ് ഏജൻസി അസോസിയേഷൻ(കെ 3എ), സി.പി.ഐ പള്ളിത്തോട്ടം ബ്രാഞ്ച് എന്നിവയുടെ ഭാരവാഹികൾ, ബെസ്റ്റ് ആഡ്‌സ്, സി.വി. പത്മരാജൻ കൊല്ലം സഹകരണ അർബൻ ബാങ്ക്, ചുങ്കത്ത് ജൂവലറി, ടാരിഷ് പ്രൈവറ്റ് ലിമിറ്റഡ്, സോംസൺ കമ്പനി, കൊല്ലം ബീച്ച് ഹോട്ടൽ തുടങ്ങിയ സ്ഥാപനങ്ങളുടെ പ്രതിനിധികൾ,

കൊല്ലം പ്രസ് ക്ലബ് ഭാരവാഹികൾ, വിവിധ മാദ്ധ്യമ സ്ഥാപന പ്രതിനിധികൾ, മാദ്ധ്യമ പ്രവർത്തകർ തുടങ്ങിയർ അന്ത്യാഞ്ജലി അർപ്പിച്ചു. കൊവിഡ് പ്രോട്ടോകോൾ പ്രകാരമാണ് സംസ്‌ക്കാര ചടങ്ങുകൾ നടന്നത്.