
 റൂട്ടുകൾ നിശ്ചയിച്ചു
കൊല്ലം: ജില്ലയിൽ വാഹനാപകടങ്ങൾ കുറയ്ക്കാൻ മോട്ടോർ വാഹന വകുപ്പിന്റെ സേഫ് കേരളാ സ്‌ക്വാഡിന്റെ പട്രോളിംഗ് റൂട്ടുകൾ പുനർനിർണയിച്ചു. അപകടങ്ങൾ കൂടുതലായി നടക്കുന്ന സ്ഥലങ്ങൾ പ്രധാന ബ്ളാക്ക് സ്പോട്ടുകളായി കണക്കാക്കിയാണ് റൂട്ടുകൾ നിശ്ചയിച്ചത്.
ഏഴ് സ്‌ക്വാഡുകൾ 15 റൂട്ടുകളിലാകും പട്രോളിംഗ് നടത്തുക. തുടർനടപടികൾക്കും അനുമതിക്കുമായി ട്രാൻസ്‌പോർട്ട് കമ്മിഷണർക്ക് റിപ്പോർട്ട് നൽകി. 2021ലെ അപകടങ്ങളും മരണങ്ങളും കണക്കിലെടുത്ത് മുൻ വർഷങ്ങളുമായി താരതമ്യപഠനം നടത്തിയാണ് എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ പട്രോളിംഗ് റൂട്ടുകളുടെ പുനർനിർണയം നടത്തിയത്.
മോട്ടോർ വാഹനവകുപ്പിന്റെ കണക്കുകൾ പ്രകാരം ജില്ലയിൽ കഴിഞ്ഞവർഷം നടന്ന 2959 വാഹനാപകടങ്ങളിലായി 355 പേർ മരിക്കുകയും 2586 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. 2019ലെ അപകടങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ 19.31 ശതമാനം കുറവാണ്. കൊവിഡ് നിയന്ത്രണങ്ങൾ ശക്തമായതിനാലാകാം അപകടങ്ങളിൽ കുറവുണ്ടായതെന്നാണ് വിലയിരുത്തൽ.
സ്‌ക്വാഡ് നമ്പർ - പട്രോളിംഗ് ഏരിയ - റൂട്ടുകളുടെ ദൂരം
1 - കൊട്ടിയം മുതൽ ശക്തികുളങ്ങര വരെ ദേശീയപാത, ബൈപ്പാസ്, കൊല്ലം നഗരം- 63 കിലോ മീറ്റർ
2 - കൊട്ടിയം മുതൽ പാരിപ്പള്ളി വരെ ദേശീയപാത, ചാത്തന്നൂർ എ.സി.പിയുടെ അധികാര പരിധി - 67.8 കിലോ മീറ്റർ
3 - കൊട്ടാരക്കര താലൂക്ക് - 72.6 കിലോ മീറ്റർ
4 - ഏനാത്ത് മുതൽ നിലമേൽ വരെ എം.സി റോഡ് - 81.4 കിലോമീറ്റർ
5 - ശക്തികുളങ്ങര - പുതിയകാവ് ദേശീയപാത, കരുനാഗപ്പള്ളി താലൂക്ക് - 71.3 കിലോ മീറ്റർ
6 - പുനലൂർ, പത്തനാപുരം താലൂക്കുകൾ - 141 കിലോ മീറ്റർ
7 - പുതിയകാവ് - ഓച്ചിറ ദേശീയപാത, കുന്നത്തൂർ താലൂക്ക് - 119 കിലോ മീറ്റർ
2021ലെ കണക്ക്
അപകടങ്ങൾ: 2959
മരണം: 355
ഗുരുതര പരിക്ക്: 2586
ദേശീയപാതയിൽ: 956
മറ്റ് റോഡുകളിൽ: 2003
സ്വകാര്യ വാഹനങ്ങൾ: 75%
ട്രാൻസ്‌പോർട്ട് വാഹനങ്ങൾ: 25%
ഇരുചക്രവാഹനങ്ങൾ: 55%
കൂടുതൽ അപകടങ്ങൾ നടന്ന പൊലീസ് സ്റ്റേഷൻ പരിധി
കൊട്ടാരക്കര - 227
കരുനാഗപ്പള്ളി - 226
ചവറ - 220
കുണ്ടറ - 175
ചടയമംഗലം -140
1. അപകടത്തിൽപ്പെടുന്നവരിൽ 25 ശതമാനത്തിലധികവും 16നും 30നുമിടയിൽ പ്രായമുള്ളവർ
2. വൈകിട്ട് 6നും 8 നുമിടയിൽ 23 ശതമാനം അപകടങ്ങളും 27 ശതമാനം മരണവും
3. രാത്രി 12മുതൽ പുലർച്ചെ 6 വരെയുള്ളതിൽ ഓരോ 4 അപകടങ്ങളിലും ഒരു മരണം
ആർ.ടി.ഒ, സബ് ആർ.ടി.ഒ പരിധികളിൽ
(അപകടം - മരണം - ഗുരുതരം)
കൊല്ലം - 1196 - 148 -1023
കരുനാഗപ്പള്ളി - 555- 63 - 482
കൊട്ടാരക്കര - 433 - 54 - 378
പുനലൂർ - 224- 28 - 198
കുന്നത്തൂർ - 173- 19 - 149
ചടയമംഗലം - 284 -37 - 269
പത്തനാപുരം - 94 - 06- 87
""
സേഫ് കേരളാ സ്‌ക്വാഡിന്റെ പ്രവർത്തന റൂട്ട് നിശ്ചയിച്ചു. ട്രാൻസ്‌പോർട്ട് കമ്മിഷണറുടെ അനുമതി ലഭിച്ചാലുടൻ പ്രവർത്തനം ആരംഭിക്കും.
മോട്ടോർ വാഹന വകുപ്പ് അധികൃതർ