 
കരുനാഗപ്പള്ളി: ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ (സി.ഐ.ടി.യു) കരുനാഗപ്പള്ളി ഏരിയാ സമ്മേളനം സംഘടിപ്പിച്ചു. കരുനാഗപ്പള്ളി വൈ.എം.സി.എ ഹാളിൽ നടന്ന സമ്മേളനം സി.ഐ.ടി.യു ജില്ലാ ജോ. സെക്രട്ടറി പി.ആർ. വസന്തൻ ഉദ്ഘാടനം ചെയ്തു. കെ. വിജയൻ അദ്ധ്യക്ഷനായി. ജാഫർകുട്ടി, സി.ഐ.ടി.യു ഏരിയാ സെക്രട്ടറി എ. അനിരുദ്ധൻ, ഡി. മുരളീധരൻപിള്ള, ഡി. ശശി, പി. മോഹനൻ, ഗീവർഗീസ്, എസ്. വിമലൻ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി ഡി. മുരളീധരൻപിള്ള (പ്രസിഡന്റ്), ജാഫർ കുട്ടി (സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.