കൊല്ലം: ജില്ല വെറ്ററിനറി കേന്ദ്രത്തിലെ ഭൂരിഭാഗം ജീവനക്കാർക്കും കൊവിഡ് സ്ഥിരീകരിച്ചതിനാൽ അടിയന്തര ചികിത്സകളേ വരും ദിവസങ്ങളിൽ ഉണ്ടാകൂ. വളർത്തുമൃഗങ്ങൾക്കുള്ള പ്രതിരോധ കുത്തിവയ്പുകൾ രണ്ടാഴ്ച ഉണ്ടായിരിക്കില്ലെന്നും ചീഫ് വെറ്ററിനറി ഓഫീസർ അറിയിച്ചു.