
കടയ്ക്കൽ: ഒറ്റയ്ക്ക് താമസിക്കുകയായിരുന്നയാൾ വീടിന് സമീപം മരിച്ച നിലയിൽ കണ്ടെത്തി. ഇണ്ടവിള ഇരുട്ടുപച്ച ചരുവിള വീട്ടിൽ ഷിബുവാണ് (61) മരിച്ചത്. വീട്ടിലേക്കുള്ള വഴിയിൽ ശനിയാഴ്ച രാവിലെ മൃതദേഹം കാണപ്പെടുകയായിരുന്നു. കടയ്ക്കൽ ജീപ്പ് സ്റ്റാൻഡിലെ ഡ്രൈവറായിരുന്നു.കടയ്ക്കൽ പൊലീസ് മേൽനടപടി സ്വീകരിച്ചു.