
കൊട്ടിയം: വാഹനാപകടത്തിൽ പരിക്കേറ്റ ഗൃഹനാഥൻ ചികിത്സയ്ക്കിടെ മരിച്ചു. പേരയം കല്ലുവിള വീട്ടിൽ പരേതനായ ഗോപാലപിള്ളയുടെ മകൻ വിജയൻ പിള്ളയാണ് മരിച്ചത്. തിങ്കളാഴ്ച വെളുപ്പിന് 4.30 ഓടെ മൈലാപ്പൂർ ജംഗ്ഷനിലായിരുന്നു അപകടം. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വിജയൻ പിള്ള പാലത്തറ എൻ.എസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ രാവിലെയാണ് മരിച്ചത്. ഭാര്യ: രാജമണി. മക്കൾ: വർഷ, രാഹുൽ.