കുന്നത്തൂർ: ശൂരനാട് വടക്ക് ഗ്രാമ പഞ്ചായത്തിൽ 2021-2022 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി എസ്.സി വിഭാഗത്തിൽപ്പെട്ടവർക്ക് പോത്തു കുട്ടികളെ വിതരണം ചെയ്തു. വിതരണോദ്ഘടാനം പഞ്ചായത്ത് പ്രസിഡന്റ് എസ്. ശ്രീകുമാർ നിർവഹിച്ചു. വൈസ് പ്രസിഡന്റ് ഇ. വിജയലക്ഷ്മി അദ്ധ്യക്ഷയായി. അംഗങ്ങളായ അമ്പിളി ഓമനക്കുട്ടൻ, ഖദീജ ബീവി, അഞ്ജലിനാഥ്, മുൻ പഞ്ചായത്ത് അംഗം ലത്തീഫ് എന്നിവർ സംസാരിച്ചു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുനിത ലത്തീഫ് സ്വാഗതവും വെറ്ററിനറി ഡോക്ടർ ദീപ്‌തി നന്ദിയും പറഞ്ഞു.