accident-1
കേബിൾ കുഴിയിൽ വീണ ബൈക്ക് നാട്ടുകാർ ചേർന്ന് പുറത്തെടുക്കുന്നു

ഇരവിപുരം: ദേശീയപാതയിൽ സ്കൂട്ടറിൽ തട്ടി നിയന്ത്രണം വിട്ട ബൈക്ക് റോഡരികിൽ കേബിൾ സ്ഥാപിക്കാനെടുത്ത കുഴിയിൽ വീണു. നാട്ടുകാർ ചേർന്ന് യാത്രക്കാരനേയും ബൈക്കിനെയും ഉടൻ തന്നെ പുറത്തെടുത്തു. ഇന്നലെ വൈകിട്ട് ആറരയോടെ പള്ളിമുക്ക് പെട്രോൾ പമ്പിനും പഴയാറ്റിൻകുഴിക്കും ഇടയിലായിരുന്നു സംഭവം. തട്ടാമല സ്വദേശിയായ യുവാവാണ് ബൈക്കുമായി കുഴിയിൽ വീണത്.