thodiyoor-news-photo
ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് വനിത ക്ഷീര കർഷകർക്ക് സബ്സിഡി കാലിത്തീറ്റ വിതരണം ചെയ്യുന്ന പദ്ധതി ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.രാജീവ് ഉദ്ഘാടനം ചെയ്യുന്നു

തൊടിയൂർ: ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് 2021-22 സാമ്പത്തിക വർഷം വനിതാ ക്ഷീര കർഷകർക്ക് സബ്സിഡി കാലിത്തീറ്റ വിതരണം ചെയ്യുന്ന പദ്ധതി പുലിയൂർ വഞ്ചി ക്ഷീരോല്പാദക സഹ. സംഘത്തിൽ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി. രാജീവ് ഉദ്ഘാടനം ചെയ്തു. തൊടിയൂർ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.ഒ. കണ്ണൻ, ബ്ലോക്ക് പഞ്ചായത്തംഗം സുധീർ കാരിക്കൽ, സംഘം പ്രസിഡന്റ് കെ.സദാശിവൻപിള്ള, സുധി, സബീന തുടങ്ങിയവർ പങ്കെടുത്തു.