കരുനാഗപ്പള്ളി: കോഴിക്കോട് കുന്നിനഴികത്ത് ശ്രീനാരായണ ഭദ്രാദേവീ ക്ഷേത്രത്തിലെ ഗുരുദേവ പ്രതിഷ്ഠക്കും രേവതി മഹോത്സവത്തിനും തുടക്കമായി. ഇന്ന് പുലർച്ചെ അഷ്ടദ്രവ്യമഹാഗണപതിഹോമം, വിഷ്ണു സഹസ്രനാമജപം, രാവിലെ 9ന് മൃത്യുഞ്ജയഹോമം, 10ന് ലഘു സുദർശന ഹോമം, വൈകിട്ട് 6.40ന് മഹാസുദർശന ഹോമം.
ഫെബ്രുവരി 1ന് രാവിലെ 8 മുതൽ ഭാഗവതപാരായണം, 9ന് മൃത്യുഞ്ജയഹോമം, 10ന് തിലഹവനം, സായൂജ്യപൂജ, വൈകിട്ട് 5.15ന് ഗുരുദേവ ക്ഷേത്ര സമർപ്പണവും പ്രഭാഷണവും. 6.40ന് സുകൃതഹോമം. 2ന് പുലർച്ചെ അഷ്ടദ്രവ്യ മഹാഗണപതി ഹോമം, രാവിലെ 8.15 കഴികെ ഗുരുദേവ പ്രതിഷ്ഠ. കിളികൊല്ലൂർ കമ്മാഞ്ചേരി മഠം സുബ്രഹ്മണ്യൻ തന്ത്രി പ്രതിഷ്ഠാ കർമ്മത്തിന് മുഖ്യ കാർമ്മികത്വം വഹിക്കും. 9.30 മുതൽ ഗുരുദേവ ഭാഗവതപാരായണം. വൈകിട്ട് 5 മുതൽ ആത്മീയ പ്രഭാഷണം. ഗുരുദേവന്റെ പഞ്ചലോഹ വിഗ്രഹം ഗുരുധർമ്മ പ്രചാരകൻ പതിയിൽ പുഷ്പാംഗദൻ നേർച്ചയായി നൽകുന്നു.
3ന് പുലർച്ചെ ഗണപതിഹോമം, രാവിലെ 8 മുതൽ ഭാഗവതപാരായണം, വൈകിട്ട് 6.45ന് അത്താഴപൂജ. 4ന് രാവിലെ 8 മുതൽ ദേവീഭാഗവതപാരായണം, 10ന് കലശപൂജ. 5ന് ഉച്ചക്ക് 12.30ന് അന്നദാനം, വൈകിട്ട് 6.45ന് ചന്ദ്രപൊങ്കാല, എഴുന്നെള്ളത്ത്, അൻപൊലിയെടുപ്പ്. 6ന് പുലർച്ചെ മഹാഗണപതിഹോമം, രാവിലെ 8ന് മൃത്യുഞ്ജയഹോമം, 9 മുതൽ ദേവീ ഭാഗവതപാരായണം, 10.30ന് കുങ്കുമാഭിക്ഷേകം, 11.30ന് നൂറുംപാലും, പുള്ളുവൻപാട്ട്, ഉച്ചയ്ക്ക് 12ന് പന്തീരടിപൂജ, രാത്രി 7.30ന് തിരുവാൾ എഴുന്നെള്ളത്ത്, കായൽപൂരവും കായൽ വിളക്കും, 10 മുതൽ തിരുവാതിര ആൻഡ് സിനിമാറ്റിക് ഡാൻസ്.