navas

ശാസ്താംകോട്ട: മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്തിന്റെ സമഗ്ര വികസന നിർദ്ദേശങ്ങൾ ക്രോഡീകരിച്ച് ധനകാര്യ കമ്മിഷൻ ഉപപദ്ധതി വികസന സെമിനാർ നടത്തി. കോവൂർ കുഞ്ഞുമോൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. എം.സെയ്ദ് അദ്ധ്യക്ഷനായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലാലി ബാബു, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ ചിറക്കുമേൽ ഷാജി, മൈമൂന നജീബ്, ഷീബാ സിജു, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ കെ.പി. ദിനേശ്, പഞ്ചായത്ത് അംഗങ്ങളായ ആർ. സജുമോൻ, ബിന്ദുമോഹൻ, ബിജുകുമാർ, ജലജാ രാജേന്ദ്രൻ, അസി. സെക്രട്ടറി മധു എന്നിവർ സംസാരിച്ചു. ശാസ്ത്രംകോട്ട ബ്ലോക്കിൽ കേന്ദ്ര ധനകാര്യ കമ്മിഷൻ ഉപപദ്ധതി പോർട്ടലിൽ അപ്പ്ലോർഡ് ചെയ്ത് ആദ്യം അഗീകാരം നേടിയത് മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്താണ്.