al

എഴുകോൺ: ഗാന്ധി രക്തസാക്ഷിത്വ അനുസ്മരണം കോൺഗ്രസിന്റെ നേതൃത്വത്തിൽ ഇരുമ്പനങ്ങാട് ജംഗ്ഷനിലെ ഗാന്ധി സ്‌മൃതി മണ്ഡപത്തിൽ നടന്നു. ഡി.സി.സി ജനറൽ സെക്രട്ടറി പി. ഹരികുമാർ ഉദ്ഘാടനം ചെയ്തു. പി.എസ്. അദ്വാനി അദ്ധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. രതീഷ് കിളിത്തട്ടിൽ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് മധുലാൽ, ടി.ആർ.ബിജു, കനകദാസ്, ജയപ്രകാശ്‌ നാരായണൻ, സി.ആർ. അനിൽകുമാർ, മുരളീധരൻ തുടങ്ങിയവർ അനുസ്മരിച്ചു. ടി. തിലകൻ, രാജീവ് വിനായക, കല്ലൂർ മുരളി, ഇരുമ്പനങ്ങാട് ഹരിദാസ്, ജയലക്ഷ്മി, സ്മിത എന്നിവർ പങ്കെടുത്തു.