പുത്തൂർ: എൻ.സി.പി കുന്നത്തൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനാചരണം നടത്തി. ബ്ലോക്ക് പ്രസിഡന്റ് സന്തോഷ് മാറനാടിന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ എൻ.സി.പി മുതിർന്ന നേതാവ് കൊല്ലം പണിക്കർ, ജില്ലാ എക്സി. അംഗം ഇ. തൃദീപ്‌, മണ്ഡലം പ്രസിഡന്റ് ഡി.കെ. രാധാകൃഷ്ണൻ, ആവണി സജീവ്, സജീവ് നെല്ലിയാർമുഗൾ, രവീന്ദ്രൻ, ബേബി മുരുകൻ എന്നിവർ സംസാരിച്ചു.