കൊല്ലം: കൊവിഡ് പശ്ചാത്തലത്തിൽ ജില്ല സി കാറ്റഗറിയിൽ ഉൾപ്പെട്ടതോടെ മഹാത്മാഗാന്ധി രക്തസാക്ഷിത്വദിനാചരണം ചടങ്ങുകളിലൊതുങ്ങി. ജില്ലാതല രക്തസാക്ഷിത്വ ദിനാചരണം കൊല്ലം ബീച്ചിന് മുന്നിലെ ഗാന്ധിപാർക്കിൽ നടന്നു. മേയർ പ്രസന്ന ഏണസ്റ്റ്, ജില്ലാ കളക്ടർ അഫ്‌സാന പർവീൺ, ഗാന്ധി പീസ് ഫൗണ്ടേഷൻ സെക്രട്ടറി ജി. ആർ. കൃഷ്ണകുമാർ എന്നിവർ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. മൂവരും ചേർന്ന് പാർക്കിലെ ഗാന്ധി പ്രതിമയിൽ ഹാരാർപ്പണവും പുഷ്പാർച്ചനയും നടത്തി.