
കൊല്ലം: കൊവിഡ് പശ്ചാത്തലത്തിൽ ഫെബ്രുവരിയിലെ പെൻഷൻ വിതരണത്തിന് ട്രഷറികളിൽ പി.ടി.എസ്.ബി അക്കൗണ്ട് നമ്പറിന്റെ അവസാന അക്കം അനുസരിച്ചുള്ള ക്രമീകരണം ഏർപ്പെടുത്തി. പെൻഷൻ കൈപ്പറ്റുന്നതിന് അക്കൗണ്ട് നമ്പർ പ്രകാരം നിശ്ചയിച്ചിട്ടുള്ള ദിവസം മാത്രം എത്തിയാൽ മതി. നേരിട്ടെത്തുന്നതിന് പകരം വകുപ്പ് ഏർപ്പെടുത്തിയിട്ടുള്ള ഓൺലൈൻ സംവിധാനങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണമെന്നും അധികൃതർ അറിയിച്ചു.
ഇന്ന് രാവിലെ അക്കൗണ്ട് നമ്പർ പൂജ്യത്തിൽ അവസാനിക്കുന്നവർക്കും ഉച്ചകഴിഞ്ഞ് ഒന്നിൽ അവസാനിക്കുന്നവർക്കും പെൻഷൻ വിതരണം ചെയ്യും. ചൊവ്വാഴ്ച രാവിലെ അക്കൗണ്ട് നമ്പർ രണ്ട് ഉച്ചകഴിഞ്ഞ് മൂന്ന്, ബുധനാഴ്ച രാവിലെ നാല് ഉച്ചകഴിഞ്ഞ് അഞ്ച്, വ്യാഴാഴ്ച രാവിലെ ആറ് ഉച്ചകഴിഞ്ഞ് ഏഴ്, വെള്ളിയാഴ്ച രാവിലെ എട്ട് ഉച്ചകഴിഞ്ഞ് ഒമ്പതിൽ അവസാനിക്കുന്നവർക്കും പെൻഷൻ വിതരണം ചെയ്യും. ശനിയാഴ്ച എല്ലാ അക്കൗണ്ട് നമ്പറിലുള്ള പെൻഷൻകാർക്കും പെൻഷൻ വാങ്ങാം.