കൊട്ടാരക്കര: കോൺഗ്രസ് കൊട്ടാരക്കര ബ്ളോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാത്മാഗാന്ധിയുടെ രക്തസാക്ഷി ദിനാചരണവും വർഗീയ വിരുദ്ധ പ്രതിജ്ഞയും നടത്തി. തൃക്കണ്ണമംഗൽ ഗാന്ധി മണ്ഡപത്തിൽ പുഷ്പാർച്ചനയും സമൂഹ പ്രാർത്ഥനയും നടന്നു. അനുസ്മരണ സമ്മേളനം ഡി.സി.സി ജനറൽ സെക്രട്ടറി പി. ഹരികുമാർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് കെ.ജി. അലക്സ് അദ്ധ്യക്ഷനായി. ഐ.എൻ.ടി.യു.സി റീജിയണൽ പ്രസിഡന്റ് വി. ഫിലിപ്പ്, മണ്ഡലം പ്രസിഡന്റുമാരായ കണ്ണാട്ട് രവി, കോശി.കെ. ജോൺ, എം. അമീർ, തോമസ് കടലാവിള, താമരക്കുടി വിജയകുമാർ, സുധീർ തങ്കപ്പ, മൈലം റെജി, ശോഭ പ്രശാന്ത്, ശാലിനി, കെ.ജി. റോയി, തെന്നൂർ മോഹനൻപിള്ള, അഡ്വ. ലക്ഷ്മി, ഷിനുതോമസ്, ജോജു, രാജ്കുമാർ എന്നിവർ പങ്കെടുത്തു.