photo

കരുനാഗപ്പള്ളി: മഹാത്മ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം കോൺഗ്രസ് കരുനാഗപ്പള്ളി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. ഇന്നലെ രാവിലെ കരുനാഗപ്പള്ളി കോൺഗ്രസ് ഭവനിൽ സംഘടിപ്പിച്ച ചടങ്ങ് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് എൻ. അജയകുമാർ ഉദ്ഘാടനം ചെയ്തു. ഛായാചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തി. എൻ. സുബാഷ് ബോസ്, പി.വി. ബാബു, സന്തോഷ്, വിജയഭാനു, പി.എ. താഹ, രതീദേവി, സലാം ഒട്ടത്തിൽ, ജോൺസൺ വർഗീസ്, പുന്നൂർ ശ്രീകുമാർ, ലീലാകൃഷ്ണ എന്നിവർ സംസാരിച്ചു.