a

എഴുകോൺ: മഹാത്മാ ഗാന്ധിയുടെ എഴുപത്തിനാലാമത് രക്തസാക്ഷി ദിനത്തിനോട് അനുബന്ധിച്ച് പ്രദേശത്തെ വിവിധ മേഖലകളിൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ അനുസ്മരണ യോഗം ചേർന്നു. എഴുകോൺ കോൺഗ്രസ് ഓഫീസിൽ നടന്ന അനുസ്മരണം എഴുകോൺ നാരായണൻ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് മധുലാൽ അദ്ധ്യക്ഷനായി. അഡ്വ. സജീവ് ബാബു, ജയപ്രകാശ്‌ നാരായണൻ, എസ്. മുരളീധരൻ, അലിയാർ കുഞ്ഞ്, ഷാജി അമ്പലത്തുംകാല, രാജീവ് വിനായക, ഗോപിനാഥൻ പിള്ള തുടങ്ങിയവർ നേതൃത്വം നൽകി. തുടർന്ന് വർഗീയ വിരുദ്ധ പ്രതിജ്ഞ ചൊല്ലി.

ഈലിയോട് നടന്ന അനുസ്മരണം എഴുകോൺ പഞ്ചായത്ത്‌ കോൺഗ്രസ്‌ പാർലമെന്ററി പാർട്ടി ലീഡർ കെ.ആർ. ഉല്ലാസ് ഉദ്ഘാടനം ചെയ്തു. എൻ. മുരളീധരൻ അദ്ധ്യക്ഷനായി. മഹിളാ കോൺഗ്രസ്‌ കൊട്ടാരക്കര നിയോജകമണ്ഡലം വൈസ് പ്രസിഡന്റ്‌ രേഖാ ഉല്ലാസ്, കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റി ജനറൽ സെക്രട്ടറി ഗോപിനാഥൻ പിള്ള, ഡി. സുധാകരൻ, പി. ഗോപാലകൃഷ്ണൻ, ആർ.പദ്മരാജൻ, എൻ. നടരാജൻ തുടങ്ങിയവർ പങ്കെടുത്തു.