എഴുകോൺ: ഇടയ്ക്കിടം വിജ്ഞാനോദയം വായനശാലയിൽ റിപ്പബ്ലിക് ദിനത്തിൽ ബാലവേദി പ്രസിഡന്റ്‌ ആദിലക്ഷ്മി ദേശീയപതാക ഉയർത്തി. തുടർന്ന് ലഹരിവിരുദ്ധ ബോധവത്കരണവും പ്രതിജ്ഞയും നടന്നു. കരീപ്ര പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ എസ്.എസ്. സുവിധ നേതൃത്വം നൽകി. വായനശാല പ്രസിഡന്റ്‌ ആർ. സോമൻ വിഷയം അവതരിപ്പിച്ചു. ലൈബ്രറി നേതൃസമിതി കൺവീനർ എസ്. അശോകൻ മോഡറേറ്ററായി. പ്രൊഫ. ജി.സഹദേവൻ, മആർ. ബാബു, എസ്. ശ്രീജു, കെ. വിമലഭായി, പ്രവീണ, എസ്. രഞ്ജിത്ത് എന്നിവർ സംസാരിച്ചു. ലൈബ്രേറിയൻ എസ്. വത്സല സ്വാഗതവും ലൈബ്രേറിയൻ കെ. സരസ്വതി നന്ദിയും പറഞ്ഞു.