കൊട്ടാരക്കര: കൊട്ടാരക്കര മേഖലയിലെ വ്യാപക കുന്നിടിക്കലിനും മണ്ണ് കടത്തിനുമെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് ബ്ളോക്ക് കമ്മിറ്റി കളക്ടർ, തഹസീൽദാർ, റൂറൽ എസ്.പി, ജിയോളജിസ്റ്റ് എന്നിവർക്ക് പരാതി നൽകി. വലിയ മാഫിയയാണ് പിന്നിൽ പ്രവർത്തിക്കുന്നത്. ഉദ്യോഗസ്ഥരുടെയും ഭരണകക്ഷിയുടെയും ഒത്താശയുണ്ടെന്നും പരാതിയിൽ പറയുന്നു. കെ.ജി. അലക്സ്, പി. ഹരികുമാർ, ഒ. രാജൻ, കണ്ണാട്ട് രവി, എം. അമീർ, ജോൺ തോമസ്, ജോർജ് പണിക്കർ എന്നിവരാണ് നിവേദക സംഘത്തിലുണ്ടായിരുന്നത്.