
കരുനാഗപ്പള്ളി: മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് യൂത്ത് കോൺഗ്രസ് വർഗീയതയ്ക്കെതിരെ ഗാന്ധിസ്മൃതി സംഘടിപ്പിച്ചു. യൂത്ത് കോൺഗ്രസ് കാമ്പനായ 'ഇന്ത്യാ യുണൈറ്റഡിന്റെ' ഭാഗമായിട്ടാണ് ഗാന്ധിസ്മൃതി സംഘടിപ്പിച്ചത്. കടത്തൂരിൽ സ്ഥാപിച്ച ഗാന്ധി പ്രതിമ ഡി.സി.സി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദും, കുറുങ്ങപ്പള്ളി റെയിൽവേ ജംഗ്ഷനിൽ സ്ഥാപിച്ച ഗാന്ധി പ്രതിമ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എസ്. ശബരീനാഥനും അനാച്ഛാദനം ചെയ്തു. യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി റിയാസ് റഷീദ് അദ്ധ്യക്ഷനായി.
ഇന്ത്യാ യുണൈറ്റഡ് കാമ്പന്റെ ഭാഗമായി യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി റിയാസ് റഷീദിന്റെ നേതൃത്വത്തിൽ കരുനാഗപ്പള്ളിയിലെ മൂന്ന് പ്രദേശങ്ങളിൽ കൂടി ഗാന്ധി പ്രതിമ സ്ഥാപിക്കുന്നതിനുള്ള മുന്നൊരുക്കങ്ങൾ നടന്നുവരുന്നു.
യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ആർ. അരുൺ രാജ്, കളരിക്കൽ ജയപ്രകാശ്, അലാവുദ്ദീൻ കുരുകുന്നേൽ, കെ.എം. ഷെഫീക്ക്, ബിജു പാഞ്ചജന്യം, റാഷിദ്.എ. വാഹിദ്, സജി കളീക്കൽ, ഗോപിനാഥൻ പിള്ള, ദേവരാജൻ, സലാം കാട്ടൂർ, നജീബ റിയാസ്, ജയകുമാർ, സുമയ്യ സലാം, കൃഷ്ണകുമാർ മേനോൻ, ഷാ മുഹമ്മദ്, മിനി നൗഷാദ്, സബീന, അനിയൻ കുഞ്ഞ്, സന്തോഷ് ആദിനാട്, ഫൈസൽ തുടങ്ങിയവർ സംസാരിച്ചു.