
കൊല്ലം: പ്രമുഖ എഴുത്തുകാരനും വിവിധ എസ്.എൻ കോളേജുകളിൽ ഇംഗ്ലീഷ് വിഭാഗം അദ്ധ്യാപകനുമായിരുന്ന മാടൻനട ഭരണിക്കാവ് കെ.ബി നഗർ- 75 എ മുകുന്ദത്തിൽ പി.എൻ. ഹരിലാൽ (85) നിര്യാതനായി.
മദ്ധ്യപ്രദേശിൽ സെൻട്രൽ ബാങ്ക് ഒഫ് ഇന്ത്യയിലെ ജോലി ഉപേക്ഷിച്ചാണ് കൊല്ലം എസ്.എൻ കോളേജിൽ അദ്ധ്യാപകനായി പ്രവേശിച്ചത്. സർവീസിൽ നിന്ന് വിരമിച്ച ശേഷം ദീർഘകാലം കൊല്ലം കേന്ദ്രീകരിച്ച് വിദൂര വിദ്യാഭ്യാസ കോഴ്സുകളുടെ ക്ലാസുകൾ നടത്തിയിരുന്നു.
ടി.എൻ. ശേഷന്റെ 'എ ഹാർട്ട് ഫുൾ ഒഫ് ബർഡൻ' എന്ന ആത്മകഥ, 'ഭാരം നിറഞ്ഞ ഹൃദയം' എന്ന പേരിലും കിരൺ ബേദിയുടെ 'ഐ ഡെയർ' എന്ന പുസ്തകം 'ഞാൻ ധൈര്യപ്പെടുന്നു', എന്ന തലക്കെട്ടിലും ചിത്ര സുബ്രഹ്മണ്യത്തിന്റെ 'ഇന്ത്യ ഈസ് ഫോർ സെയിൽ' എന്ന പുസ്തകം 'ഇന്ത്യ വില്പനയ്ക്ക്' എന്ന പേരിലും പരിഭാഷപ്പെടുത്തിയിട്ടുണ്ട്. സംസ്കാരം ഇന്ന് രാവിലെ 11ന് പോളയത്തോട് ശ്മശാനത്തിൽ.
ഭാര്യ : ബി.ശ്യാമ. മക്കൾ: സപ്ന വിജയകുമാർ, സജൻ ഹരിലാൽ (മസ്കറ്റ്), സജിത്ത് ഹരിലാൽ (മസ്കറ്റ്). മരുമക്കൾ : ബി. വിജയകുമാർ (മസ്കറ്റ്), രജി സജൻ, നിഷ സജിത്ത്.