
പത്തനാപുരം: പത്തനാപുരം ഗാന്ധിഭവനും കെ.ഡി.എഫും സംയുക്തമായി ഗാന്ധിഭവനിൽ സംഘടിപ്പിച്ച ഗാന്ധി അനുസ്മരണം കെ.ഡി.എഫ് സംസ്ഥാന പ്രസിഡന്റും കരകൗശല വികസന കോർപ്പറേഷൻ ചെയർമാനുമായ പി. രാമഭദ്രൻ ഉദ്ഘാടനം ചെയ്തു.
ഗാന്ധിജിയുടെ പേരിലുള്ള രാജ്യത്തെ ഏറ്റവും ശ്രദ്ധേയമായ സ്മാരകമാണ് പത്തനാപുരം ഗാന്ധിഭവനെന്ന് അദ്ദേഹം പറഞ്ഞു.
ഭരണിക്കാവ് വൈദ്യധർമ്മ ആയുർവേദ ആശുപത്രി എം.ഡി. ഡോ. എൻ. അജിത്ത് അദ്ധ്യക്ഷനായി. ഗാന്ധിഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജൻ, കെ.ഡി.എഫ് സംസ്ഥാന പ്രവർത്തക സമിതി അംഗങ്ങളായ ഐവർകാല ദിലീപ്, പി.എസ്. നിഷ എന്നിവർ സംസാരിച്ചു.