photo

കരുനാഗപ്പള്ളി: കരുനാഗപ്പള്ളി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന നാടകശാല ഏർപ്പെടുത്തിയ ചങ്ങനാശേരി നടരാജൻ സ്മാരക അവാർഡിന് പ്രശസ്ത നാടക നടൻ ആദിനാട് ശശി അർഹനായി. ഏറ്റവും മികച്ച നാടക നടനുള്ള അവാർഡാണ് നാടകശാല പ്രഖ്യാപിച്ചത്. 5000 രൂപയും മെമന്റോയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡെന്ന് കരുനാഗപ്പള്ളി കൃഷ്ണൻകുട്ടി അറിയിച്ചു.