photo

പുനലൂർ: എസ്.എൻ.ഡി.പിയോഗം ആര്യങ്കാവ് 2482-ാം നമ്പർ ശാഖയിൽ നടന്ന മൂന്നാമത് ഗുരുദേവ പ്രതിഷ്ഠാ വാർഷികം ഭക്തി സാന്ദ്രമായി. ക്ഷേത്രം മേൽ ശാന്തി നെട്ടയം സുജീഷ് ശാന്തി മുഖ്യകാർമ്മികത്വം വഹിച്ചു. ശാഖാ പ്രസിഡന്റ് എം. അനിൽകുമാർ, വൈസ് പ്രസിഡന്റ് വി.എസ്. സോമരാജൻ, സെക്രട്ടറി കെ.കെ. സരസൻ, യൂണിയൻ പ്രതിനിധി കെ. കുസുമൻ, വനിതാ സംഘം ശാഖാ പ്രസിഡന്റ് സുധാ രാജൻ, സെക്രട്ടറി ഷീബ സോമരാജൻ, ഇടപ്പാളയം ശാഖാ സെക്രട്ടറി ഗീത ബാബു, മുൻ ശാഖാ സെക്രട്ടറി സജിനി, ക്ഷേത്രം തന്ത്രി സജു ശ്രീധർ, നന്ദു ശാന്തി തുടങ്ങിയവർ നേതൃത്വം നൽകി.