കരുനാഗപ്പള്ളി: പട. തെക്ക് കരുമ്പാലി ഭാഗത്ത് ചതുപ്പ് നിലം നികത്തി അന്യ സംസ്ഥാന തൊഴിലാളികൾക്കായി ലേബർ ക്യാമ്പ് സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ നാട്ടുകാർ ആക്ഷൻ കൗൺസിൽ രൂപീകരിച്ചു. ലേബർ ക്യാമ്പിനെതിരെ നിയമനടപടി സ്വീകരിക്കാനും സമരം സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. നഗരസഭാ കൗൺസിലർ ശാലിനി രാജീവൻ അദ്ധ്യക്ഷയായി. ഡി. ബിനോയ്, വി. രാജേന്ദ്രൻ, വി. മനോജ്, എസ്. പ്രവീൺകുമാർ, എ. പ്രസന്നൻ, എസ്. സനീഷ്, എസ്.സജീവൻ, എസ്. ജയപ്രകാശ്, ജി.പി. അനിൽകുമാർ എന്നിവർ സംസാരിച്ചു.