കൊട്ടാരക്കര: തേവലപ്പുറം കിഴക്ക് പുതുവീട്ടിൽ ഭദ്രകാളി ക്ഷേത്രത്തിലെ
പ്രതിഷ്ഠാ ഉത്സവം ഫെബ്രുവരി 4, 5, 6 തീയതികളിൽ കുളക്കട വടശേരി മഠത്തിൽ നാരായണരരുടെ മുഖ്യ കാർമ്മികത്വത്തിൽ നടക്കും. 4ന് പതിവ് ചടങ്ങുകൾക്ക് പുറമെ ആചാര്യ വരണം, പശുദാന പുണ്യാഹം, പ്രാസാദശുദ്ധി, ബിംബപരിഗ്രഹം, ജലാധിവാസം, വാസ്തുബലി എന്നിവ നടക്കും. 5ന് രാവിലെ ശയ്യാപൂജ, നിദ്രാകലശപൂജ, പ്രതിഷ്ഠാ കലശ പൂജ, ബിംബശുദ്ധി കലശ പൂജ, വൈകിട്ട് ബിംബോദ്ധാരം, ബിംബശുദ്ധി കലശാഭിഷേകം, ബിംബം ശയ്യയിലേക്ക് എഴുന്നള്ളിക്കൽ, അധിവാസ ഹോമം, ധ്യാനാധിവാസം. 6ന് രാവിലെ 9ന് ബിംബപ്രതിഷ്ഠ, ഉപദേവതാ പ്രതിഷ്ഠകൾ, തുടർന്ന് അന്നദാനം എന്നിവ നടക്കും.