ചവറ: ബേബി ജോണിന്റെ 14-ാം ചരമ വാർഷികത്തോടനുബന്ധിച്ച് നീണ്ടകരയിലെ സഖാവ് ബേബി ജോൺ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. ആർ.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ. അസീസ് ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി സെക്രട്ടറി കെ.എസ്. വേണുഗോപാൽ അദ്ധ്യക്ഷനായി. കേന്ദ്ര സെക്രട്ടേറിയറ്റ് അംഗങ്ങളായ എൻ.കെ. പ്രേമചന്ദ്രൻ എം.പി, ഷിബു ബേബി ജോൺ, സംസ്ഥാന സെക്രട്ടേറിയറ്റംഗങ്ങളായ എം.എം. സാലി, ഇടവനശേരി സുരേന്ദ്രൻ, ആർ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് സി.പി. സുധീഷ് കുമാർ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ആർ. നാരായണപിള്ള, കോക്കാട്ട് റഹീം, വാഴയിൽ അസീസ്, ഡേറിയസ് ഡിക്രൂസ്, സക്കീർ ഹുസൈൻ, ടി.കെ. സുൽഫി, പാങ്ങോട് സുരേഷ്, എം.എസ്. ഗോപകുമാർ, കുരീപ്പുഴ മോഹനൻ, ഉല്ലാസ് കോവൂർ, സജി.ഡി. ആനന്ദ് തുടങ്ങിയവർ പങ്കെടുത്തു. ആർ.എസ്.പി ചവറ മണ്ഡലം സെക്രട്ടറി അഡ്വ. ജസ്റ്റിൻ ജോൺ സ്വാഗതം പറഞ്ഞു. മണ്ഡലത്തിലെ എല്ലാ ബ്രാഞ്ച് കമ്മിറ്റികളുടെയും നേതൃത്വത്തിൽ പ്രധാന കേന്ദ്രങ്ങളിലും ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ ഹാർബർ, തൊഴിൽ വ്യവസായ കേന്ദ്രങ്ങളിലും അനുസ്മരണ പരിപാടികൾ സംഘടിപ്പിച്ചു.