 
തൊടിയൂർ: ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം പഞ്ചായത്തിലുടനീളം ആചരിച്ചു.
ഇടക്കുളങ്ങര മാമ്മൂട് ജംഗ്ഷനിലെ ഗാന്ധി സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടന്നു. 22-ാം വാർഡ് കോൺഗ്രസ് കമ്മിറ്റിയും 172, 173, 174
ബൂത്ത് കമ്മിറ്റികളും സംയുക്തമായി സംഘടിപ്പിച്ച ചടങ്ങ് കല്ലേലിഭാഗം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എൻ.രമണൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി എ. സുനിൽകുമാർ അദ്ധ്യക്ഷനായി. മഹിളാ കോൺഗ്രസ് നേതാവ് നസീംബീവി അനുസ്മരണ സന്ദേശം നൽകി. വിളയിൽ അഷ്റഫ്, കെ. വാസു, ഇസഹാക്ക്, എസ്.കെ. അനിൽ, മൈതാനത്ത് വിജയൻ, വിനോദ്, തോട്ടുകര മോഹനൻ, സനൽകുമാർ, അനു തുടങ്ങിയവർ നേതൃത്വം നൽകി.