
കുന്നത്തൂർ: ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ്, ഇ.സി.ജി ടെക്നീഷ്യൻ താത്കാലിക ഒഴിവുകളിലേക്ക് ഉദ്യോഗാർത്ഥികളെ നിയമിക്കുന്നു. യോഗ്യത തെളിയിക്കുന്ന രേഖകൾ സഹിതം ഫെബ്രുവരി ഒന്നിന് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. പി.എസ്.സി അംഗീകൃത യോഗ്യത ഉണ്ടായിരിക്കണം. പ്രവൃത്തി പരിചയം ഉള്ളവർക്ക് മുൻഗണന.