
കുന്നത്തൂർ: ഗാന്ധിയുടെ രക്‌തസാക്ഷിത്വദിനം കോൺഗ്രസിന്റെ നേതൃത്വത്തിൽ വർഗീയ വിരുദ്ധ ദിനമായി ആചരിച്ചു. ശാസ്താംകോട്ട ബ്ളോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭരണിക്കാവ് കോൺഗ്രസ് ഭവനിൽ പുഷ്പാർച്ചനയും വർഗീയ വിരുദ്ധ പ്രതിജ്ഞയുമെടുത്തു. ബ്ളോക്ക് പ്രസിഡന്റ് തുണ്ടിൽ നൗഷാദ് അദ്ധ്യക്ഷനായി. എം.വി. ശശികുമാരൻ നായർ സമ്മേളനം ഉദ്ഘാടനം ചെയ്തു. കല്ലട വിജയൻ, അഡ്വ. തോമസ് വൈദ്യൻ, ഗോകുലം അനിൽ, വൈ. ഷാജഹാൻ, ജയശ്രീ രമണൻ, എൻ. സോമൻ പിള്ള എന്നിവർ പങ്കെടുത്തു. കേരളാ പ്രദേശ് ഗാന്ധി ദർശൻ വേദിയുടെ ആഭിമുഖ്യത്തിൽ ഗാന്ധി പ്രതിമയിൽ പുഷ്‌പാർച്ചനയും അനുസ്മരണവും സംഘടിപിച്ചു. നിയോജക മണ്ഡലം ചെയർമാൻ അരുൺ ഗോവിന്ദ് അദ്ധ്യക്ഷനായി. ശൂരനാട് വടക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ശ്രീകുമാർ യോഗം ഉദ്ഘാടനം ചെയ്തു. ഷാനു പെരുംകുളം, ബിജു, തുടങ്ങിയവർ സംസാരിച്ചു.