 
കുന്നത്തൂർ: ശാസ്താംകോട്ട ധർമ്മശാസ്താ ക്ഷേത്രത്തിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള ഊട്ടുപുര തകർച്ചയിൽ. ക്ഷേത്രത്തിന് തെക്ക് തടാകക്കരയിലാണ് ഊട്ടുപുര സ്ഥിതി ചെയ്യുന്നത്.
വർഷങ്ങൾക്ക് മുമ്പ് ക്ഷേത്രത്തിലെ അന്നദാനം, വിവാഹങ്ങളുമായി ബന്ധപ്പെട്ട സദ്യ തുടങ്ങിയ ഇവിടെയായിരുന്നു നടത്തിയിരുന്നത്. പിന്നീട് സദ്യാലയം വന്നതോടെ ഊട്ടുപുര ഉപയോഗിക്കാതെയായി. ഇതോടെ ഊട്ടുപുര കാടുകയറി തകർച്ചയിലേയ്ക്ക് നീങ്ങിത്തുടങ്ങി.
പൂർണമായും കാടുമൂടിയ ഊട്ടുപുര ഇപ്പോൾ ഇഴജന്തുക്കളുടെയും സാമൂഹ്യ വിരുദ്ധരുടെയും താവളമാണ്. ഊട്ടുപുര സംരക്ഷിക്കണമെന്ന ആവശ്യത്തെ തുടർന്ന് അന്നത്തെ ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ ഇവിടം സന്ദർശിക്കുകയും പുനരുദ്ധാരണത്തിന് എസ്റ്റിമേറ്റ് തയ്യാറാക്കുകയും ചെയ്തിരുന്നു.
എന്നാൽ അദ്ദേഹം പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറിയയോടെ ഊട്ടുപുര പുനരുദ്ധാരണവും ഉപേക്ഷിക്കപ്പെട്ടു. കഴിഞ്ഞ ദിവസം ക്ഷേത്ര സന്ദർശനം നടത്തിയ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. അനന്ദഗോപനെയും ഇക്കാര്യം ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്.
""
നൂറ്റാണ്ടുകൾ പഴക്കമുള്ള ഊട്ടുപുര പൈതൃക സ്മാരകമായി സംരക്ഷിക്കണം. കാട് വെട്ടിത്തെളിച്ച് നവീകരണം ഉറപ്പാക്കണം.
ഭക്തജനങ്ങൾ