
കുന്നത്തൂർ: മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് കോൺഗ്രസ് മണ്ഡലം കമ്മിറ്റികൾ നടത്തിയ വർഗീയവിരുദ്ധ ദിനത്തിന്റെയും ഐക്യദാർഢ്യ പ്രതിജ്ഞയുടെയും ജില്ലാതല ഉദ്ഘാടനം മൈനാഗപ്പള്ളി കിഴക്ക് മണ്ഡലത്തിൽ ഡി.സി.സി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ് നിർവഹിച്ചു.
മൈനാഗപ്പള്ളി കിഴക്ക് മണ്ഡലം പ്രസിഡന്റ് വിദ്യാരംഭം ജയകുമാർ അദ്ധ്യക്ഷനായി. ഡി.സി.സി ജനറൽ സെക്രട്ടറി വൈ. ഷാജഹാൻ പ്രഭാഷണം നടത്തി. തോമസ് വൈദ്യൻ, എസ്. രഘുകുമാർ, കൊയ്‌വേലി മുരളി, മുളവൂർ സതീഷ്, അനിക്കുട്ടൻ, രഘുവരൻ, ഇടവനശേരി ബഷീർ, സുരീന്ദ്രൻ, കുറ്റിയിൽ എം. ഷാനവാസ്, അബ്ദുൽ റഷീദ്, റഹിം ഇർഷാദ്, ഗോപാലകൃഷ്ണപിള്ള മംഗലത്ത്, സുന്ദരേശൻ തുടങ്ങിയവർ സംസാരിച്ചു.