കുന്നത്തൂർ: ആനയടി പഴയിടം നരസിംഹസ്വാമി ക്ഷേത്രത്തിൽ ഉത്സവത്തിന്റെ ഭാഗമായുള്ള നേർച്ച ആനയെഴുന്നെള്ളത്ത് ഇന്ന് നടക്കും. രാവിലെ 7.30ന് ശ്രീഭൂതബലി, 9ന് നേർച്ച ആനയെഴുന്നെള്ളത്ത്, 11.30ന് ആനഊട്ട്, വൈകിട്ട് 4.30ന് നേർച്ച ആനയെഴുന്നെള്ളത്ത്, രാത്രി 11ന് പള്ളിവേട്ട. ചടങ്ങുകൾ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കുമെന്ന് ദേവസ്വം പ്രസിഡന്റ് വി. വേണുഗോപാലക്കുറുപ്പ്, സെക്രട്ടറി വിജയൻ കാഞ്ഞിരവിള എന്നിവർ അറിയിച്ചു.